കായംകുളം: കാര്‍ നിയന്ത്രണംവിട്ട് മതിലിടിച്ച്‌ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. എരുവ അര്‍ത്തിക്കുളങ്ങര ജോണിന്‍റെ മകന്‍ ജേക്കബ് ജോണ്‍ (54)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ഇദ്ദേഹത്തിന്റെ വീടിനു സമീപം നിറയില്‍ മുക്കിനുവടക്കുവശത്തായിരുന്നു അപകടം.

നിയന്ത്രണംവിട്ട കാര്‍ റോഡില്‍ വട്ടം കറങ്ങി സമീപത്തെ മതിലിലിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്. കാറിലുണ്ടായിരുന്ന പുല്ലുകുളങ്ങര എന്‍ആര്‍പി എംഎച്ച്‌ എച്ച്‌എസ്‌എസിലെ അധ്യാപകരായ കണ്ണംപള്ളി ഭാഗം കണ്ണംപള്ളില്‍ വീട്ടില്‍ പ്രവീണ്‍ (45), മേനാമ്ബള്ളില്‍ തോട്ടത്തില്‍ എആര്‍ രാജേഷ് ( 46) ഇവരുടെ സുഹൃത്ത് എരുവ കിഴക്ക് കടവില്‍ വീട്ടില്‍ മധു (55) എന്നിവര്‍ക്ക് പരിക്കേറ്റു.