തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് പി.ആര്‍ ചേമ്ബറില്‍ ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തി.

പി.ആര്‍.ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈല്‍ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കൊവിഡ് കാരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ ഒന്നിന് മൂല്യനിര്‍ണയം തുടങ്ങുകയും 22 ന് പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്നാണ് ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.