കൊച്ചി: നടി ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ബ്ലാക്മെയിലിങ് കേസില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല. വിവാഹ അഭ്യര്‍ഥനയുമായെത്തിയ സംഘം ഒടുവില്‍ സ്വര്‍ണക്കടത്തിന്​ പ്രേരിപ്പിക്കുകയായിരു​െന്നന്നാണ്​ പ്രധാന പരാതി. ഷംന നല്‍കിയ പരാതിയില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ്​ 18 പെണ്‍കുട്ടികള്‍ തട്ടിപ്പുസംഘത്തി​​​െന്‍റ ഇരയായെന്ന പരാതികള്‍കൂടി പൊലീസിന്​ ലഭിക്കുന്നത്​. വന്‍റാക്കറ്റുകള്‍ ഉള്‍പ്പെട്ട സംഘമാണ്​ ഇതിന്​ പിന്നിലെന്ന വിവരം പുറത്തുവന്നതോടെ പല പെണ്‍കുട്ടികളും പരാതിയുമായി മുന്നോട്ടുപോകാന്‍ മടിക്കുകയുമാണ്​. ഇത്​ അന്വേഷണസംഘത്തെ കുഴക്കുന്നു. സെക്​സ്​ റാക്കറ്റുമായി സംഘത്തിന്​ ബന്ധമില്ലെന്നും സ്വർണക്കടത്ത്​ ഒരുമറയാണെന്നും സിറ്റി പൊലീസ്​ കമീഷണർ വിജയ്​ സാഖറെ നേര​േത്ത പറഞ്ഞിരുന്നു. എന്നാൽ, സ്വർണക്കടത്താണ്​ സംഘത്തി​​െൻറ ലക്ഷ്യമെന്നതിൽ പരാതിക്കാർ ഉറച്ചുനിൽക്കുകയാണ്​​.എന്നാൽ, സ്വർണക്കടത്താണ്​ സംഘത്തി​​െൻറ ലക്ഷ്യമെന്നതിൽ പരാതിക്കാർ ഉറച്ചുനിൽക്കുകയാണ്​​. മോഡലിങ് ഫോട്ടോഗ്രഫി എന്ന പേരിൽ വിളിച്ചുകൊണ്ടുപോയശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ പലരും പരാതി പരാതി നൽകാതെ പിന്മാറുകയാണ്. …