പ​ത്ത​നം​തി​ട്ട: കൈ​യി​ല്‍ കു​ഞ്ഞി ട്രേ​യും പി​ടി​ച്ച്‌ സ​മ​യാ​സ​മ​യം മു​രു​ന്നും ഭ​ക്ഷ​ണ​വും വെ​ള്ള​വും ബെ​ഡ്ഷീ​റ്റു​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ മു​റി​യി​ലെ​ത്തി നി​റ​ചി​രി​യും സ​മ്മാ​നി​ച്ച്‌ അ​വ​ര്‍ തി​രി​കെ പോ​കും. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ക്ക് ഡോ​ക്ട​റെ​യോ വീ​ട്ടു​കാ​രെ​യോ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം പ​റ​ഞ്ഞാ​ല്‍ ഞൊ​ടി​യി​ട​യി​ല്‍ വി​ഡി​യോ കാ​ളി​ലൂ​ടെ അ​വ​രെ​യും അ​ടു​ത്തെ​ത്തി​ക്കും. നാ​ല​ടി പൊ​ക്കം മാ​ത്ര​മു​ള്ള ഇ​ത്തി​രി​ക്കു​ഞ്ഞ​ന്‍ ‘റോ​ബോ​ട്ട് ന​ഴ്‌​സു​മാ​ര്‍’ ചെ​യ്തു​ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ളാ​ണി​ത്. ഇ​ര​വി​പേ​രൂ​ര്‍ കൊ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച ഫ​സ്​​റ്റ്​ ലൈ​ന്‍ കോ​വി​ഡ് കെ​യ​ര്‍ ട്രീ​റ്റ്‌​മ​െന്‍റ്​ സ​െന്‍റ​റി​ലാ​ണ് ആ​ശ സാ​ഫി എ​ന്നു​പേ​രു​ള്ള ര​ണ്ട്​ റോ​ബോ​ട്ടു​ക​ളു​ടെ സേ​വ​നം ല​ഭി​ക്കു​ക. ആ​രോ​ഗ്യ​രം​ഗ​ത്ത് ആ​ശ പ്ര​വ​ര്‍ത്ത​ക​ര്‍  ന​ട​ത്തു​ന്ന നി​സ്വാ​ര്‍ഥ സേ​വ​ന​ത്തി​നു ന​ല്‍കു​ന്ന ആ​ദ​ര​സൂ​ച​ക​മാ​യി​ട്ടാ​ണ് റോ​ബോ​ട്ടു​ക​ള്‍ക്ക് ആ​ശ എ​ന്ന് പേ​രി​ട്ട​ത്.  …