ന്യൂ യോർക്ക്: യോങ്കേഴ്സിലെ ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്സംഘടനാ ഭാരവാഹികളുടെ അടിയന്തിര യോഗം ജൂൺ 28 ന് ചേരുകയുണ്ടായി. പ്രസ്‌തുതയോഗത്തിൽ സംഘടനയുടെ ഏറ്റവും അടുത്ത സുഹൃത്തും ഫൊക്കാനയിലെ ഉന്നതനേതാവും, കാത്തലിക് അസോസിയേഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രസിഡന്റ്, ബോർഡ്ചെയർവുമൺ തുടങ്ങിയ പദവികളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ന്യൂ യോർക്കിന്റെ ധീര വനിത എന്ന പേരിൽ അറിയപ്പെടുന്ന ലീലാ  മാരേട്ടിന്റെ ഭർത്താവും ആദ്യകാല അമേരിക്കൻ മലയാളികളിൽ ഒരാളും, മാധ്യമ പ്രവത്തകനുമായ രാജൻ  മാരേട്ടിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോർക്കേഴ്സിന്റെ (ഐ. എ. എം. സി. വൈ)പ്രസിഡന്റ് അജിത് നായർ, വൈസ് പ്രസിഡന്റ് വർക്കി മാത്യു, സെക്രട്ടറി സേവ്യർ ഒ. എം,വിമൺസ് ഫോറം കമ്മിറ്റി മെമ്പർമാരായ സിസിലി കൂവള്ളൂർ, ഏലിയാമ്മ ജോർജുകുട്ടി, ലീലാമ്മസേവ്യർ, തെരേസ വർക്കി, അന്നാ ഫെർണാണ്ടസ് ലക്‌സിലി സേവ്യർ. എന്നിവർക്ക് പുറമെഐ. എ. എം. സി. വൈയുടെ ട്രെഷറർ ജോർജ്കുട്ടി ഉമ്മൻ, പി ആർ ഓ. ബിജു കൊട്ടാരക്കര,ബോർഡ് ഓഫ് ട്രസ്റ്റി ചെയര്മാൻ തോമസ് കൂവള്ളൂർ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ മാത്യു സി.എബ്രഹാം, സുദേശ് പടിപ്പുരക്കൽ, കൃഷ്ണകുമാർ വിദ്യാസാഗർ, അന്നമ്മ പുളിയനാൽതുടങ്ങിയവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ലീലാ മരാട്ടിന്റെ എല്ലാമായ രാജൻ  മാരേട്ടിന്റെ അകാലവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയുമുണ്ടായി.