ദമ്മാം: സൗദിയില്‍ 24 മണിക്കൂറിനിടെ 3943 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 186439 ആയി ഉയര്‍ന്നു.

രോഗം ബാധിച്ച്‌ 49 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 1599 ആയി ഉയര്‍ന്നു. 2363 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് 19 ഭേദപ്പെട്ടവരുടെ എണ്ണം 127118 ആയി. 57719 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2285 പേരുടെ നില ഗുരുതരമാണ്.

സൗദിയില്‍ 24 മണിക്കൂറിനിടെ പ്രധാന സ്ഥലങ്ങല്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരം-

ഹുഫൂഫ് 433, റിയാദ് 363, ദമ്മാം 357, മക്ക 263, ജിദ്ദ 212, തായിഫ് 28, മുബാറസ് 198, മദീന 189, അബ്ഹാ 166, ഖമീസ് മുശൈത് 134, കോബാര്‍ 103, ഹഫര്‍ബാതിന്‍ 86, ദഹ്‌റാന്‍ 78, ജുബൈല്‍ 67, അസീര്‍ 61, ബുറൈദ 59, ഹായില്‍ 57, സ്വഫ്‌വാ 49, ഉനൈസ 40, നജ്‌റാന്‍ 39, ബീഷ 31, ബഖീഖ് 22, ഹൂത സുദൈര്‍ 18, റഅ്‌സത്തന്നൂറ 21 ഖഫ്ജി 20, അബ്ഖീഖ് 22,. ഖര്‍ജ് 20, ഉയൂണ്‍ 19, തബൂക് 19.