കണ്ണൂര്‍: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ മാഹി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ച നടന്ന കോവിഡ് അവലോകന യോഗത്തില്‍ ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പളും പങ്കെടുത്തതായാണ് വിവരം. മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്‍, അഡ്മിനിസ്ട്രേറ്റര്‍ അമന്‍ ശര്‍മ്മ, മാഹി എസ്.പി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവരടക്കമുള്ള ഉന്നതരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അതേസമയം കോവിഡ് നെഗറ്റീവ് ആയ ശേഷവും ഒരു രോഗി മരണപ്പെട്ടത് ആശങ്ക പരത്തുന്നു. മാഹി സ്വദേശി ഭാസ്കരനാണ് മരിച്ചത്. രണ്ടാഴ്ചക്ക് മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് രണ്ടാഴ്ചക്ക് മുന്‍പാണ് കോവിഡ് നെഗറ്റീവ് ആയത്.