എറണാകുളം: ജില്ലയില്‍ തിങ്കളാഴ്ച 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച 13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

. ജൂണ്‍ 14 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്ബലം സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂര്‍ സ്വദേശികളുടെ അടുത്ത ബന്ധുവായ 81 വയസുകാരന്‍, കാഞ്ഞൂര്‍ സ്വദേശികളായ 53 വയസുകാരനും അദ്ദേഹത്തിന്റെ ഭാര്യയായ 45 വയസുള്ള കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 40 പേരെ ഇവരുടെ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്‌ വരുന്നു.

• കൂടാതെ ജൂണ്‍ 26 ന് റിയാദ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ 49 വയസുള്ള പായിപ്ര സ്വദേശി രോഗം സ്ഥിരീകരിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

• തിങ്കളാഴ്ച 4 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കൊല്ലം സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലപ്പുഴ സ്വദേശിനി, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഏഴിക്കര സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള ഇടക്കൊച്ചി സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി.

• തിങ്കളാഴ്ച 839 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 959 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13541 ആണ്. ഇതില്‍ 11851 പേര്‍ വീടുകളിലും, 620 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1070 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.