ബെയ്ജിങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. ഹെബി പ്രവിശ്യയിലെ അന്‍ക്‌സിന്‍ കൗണ്ടിയിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാലു ലക്ഷം പേരെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധിക്കുക.

അതേസമയം, ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ദിവസത്തില്‍ ഒരിക്കല്‍ പുറത്തുപോകാനും അനുമതി നല്‍കിയിട്ടുണ്ട്.നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പോലീസ് ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.