പാ​റ്റ്ന: അതീവ ജാഗ്രതയില്‍ ബിഹാര്‍. ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത നി​ര്‍​ദേ​ശം നല്‍കിയിരിക്കുന്നത്. താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞ​ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം പ​രീ​ശി​ല​നം ന​ല്‍​കി​യ അ​ഞ്ച്, ആ​റ് താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ ഐ​എ​സ് ശ്ര​മി​ക്കു​ന്ന​താ​യാ​ണ് സൂചനകള്‍ ലഭിച്ചത്.