യുഎഇയിലേക്ക്​ തിരിച്ചുവരുന്ന പ്രവാസികള്‍ ജൂലൈ ഒന്ന് മുതല്‍ കോവിഡ്​ നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന്​ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാത്രക്ക്​ 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ്​ വേണ്ടത്​. നിലവില്‍ അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന്​ വരുന്നവര്‍​ യുഎഇയില്‍ എത്തിയ ശേഷം പരിശോധന നടത്തിയാല്‍ മതി.17 രാജ്യങ്ങളിലെ 106 നഗരങ്ങളിലെ അംഗീകൃത ലബോറട്ടറികളെയാണ്​ ആദ്യ ഘട്ടത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്​.