തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ഫ​ലം ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷം ര​ണ്ടി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്നു​ത​ന്നെ രാ​വി​ലെ 10ന്​ ​പ​രീ​ക്ഷാ പാ​സ്​​ബോ​ര്‍​ഡ്​ യോ​ഗം ചേ​ര്‍​ന്ന്​ ഫ​ല​ത്തി​ന്​ അം​ഗീ​കാ​രം ന​ല്‍​കും. ടാ​ബു​ലേ​ഷ​ന്‍ ജോ​ലി​ക​ള്‍ ഏ​റ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി. മാ​ര്‍​ക്കു​ക​ളു​ടെ അ​ന്തി​മ പ​രി​ശോ​ധ​ന​യാ​ണ്​ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​ത്​ തി​ങ്ക​ളാ​ഴ്​​ച​യോ​ടെ പൂ​ര്‍​ത്തി​യാ​കും. ഇ​ത്ത​വ​ണ 4,22,347 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ഇ​ട​ക്ക്​ നി​ര്‍​ത്തി​വെ​ച്ച പ​രീ​ക്ഷ പി​ന്നീ​ട്​ മേ​യ്​ 26ന്​ ​പു​ന​രാ​രം​ഭി​ക്കു​ക​യും 28ന്​ ​പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.