പാട്‌ന: ബീഹാറില്‍ പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി വിനോദ് കുമാര്‍ സിംഗിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരേയും കതിഹാര്‍ ജില്ലയിലെ സിറ്റി ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരുമായും അടുത്തിടപഴകിയവരെ കണ്ടെത്തി കൊവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ബീഹാറില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎല്‍എയായ ജിബേഷ് കുമാര്‍ മിശ്രയ്ക്ക് രോഗം സ്ഥിരീകരിച്ചിരിന്നു.