ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച്‌ ഞായറാഴ്ച 11 പേര്‍കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 660 ആയി.

24 മണിക്കൂറിനിടെ 606 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 22147 ആയി. 6679 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 14,808 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. 66.86 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മാഹന്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ 23604 പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 8942 ഹോട്ട്‌സ്‌പോട്ടുകള്‍ അടക്കമുള്ളവയിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.