റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ പരിശോധന 15 ലക്ഷം കവിഞ്ഞു. ഞായറാഴ്​ച വരെ ആകെ 1,546,037 പി.സി.ആര്‍ ടെസ്​റ്റുകളാണ്​ നടന്നത്​. ഇത്രയും ടെസ്​റ്റ്​ നടന്നപ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം 182493 ആയി. ഇതില്‍ 124755 പേര്‍ സുഖം പ്രാപിച്ചു. 1551 പേര്‍ മരണത്തിന്​ കീഴടങ്ങി. ബാക്കി 56187 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 2277 പേരുടെ നില ഗുരുതരമാണ്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഞായറാഴ്​ച 40 മരണമാണ്​  റിപ്പോർട്ട്​ ചെയ്​തത്​. 3989 പേർക്കാണ്​​​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​​. പുതുതായി 2627 പേർക്ക്​ അസുഖം ഭേദമായി.

റിയാദ്​ (30), ജിദ്ദ (3), അറാർ (2), മക്ക (1), മദീന (1), ഖത്വീഫ്​ (1), ഖമീസ്​ മുശൈത്​​ (1), അൽമജാരിദ അൽമജാരിദ (1) എന്നിവിടങ്ങളിലാണ്​ ഞായറാഴ്​ച മരണങ്ങൾ സംഭവിച്ചത്​. മരണ സംഖ്യയിൽ ജിദ്ദ തന്നെ മുന്നിൽ തുടരുകയാണ്​, 475. മക്കയിൽ 407ഉം റിയാദിൽ 298ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 198 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​.