കൊല്ലം: കൊല്ലത്ത് കോവിഡ് ക്വാറന്റീന്‍ ലംഘിച്ച യുവാവ് പൊലീസ് പിടിയില്‍. അഞ്ചല്‍ തടിക്കാട് സ്വദേശിയായ 30കാരനാണ് പിടിയിലായത്. ഇന്നലെ കര്‍ണാടകത്തില്‍ നിന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവാവ് ക്വാറന്റീന്‍ ലംഘിച്ച്‌ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പുനലൂര്‍ ജയഭാരതം ക്വറന്റീന്‍ കേന്ദ്രത്തിലായിരുന്ന ഇയാള്‍ വൈകുന്നേരം 4 മണിയോടെ ഓട്ടോയില്‍ വീട്ടിലേക്ക് പോകാന്‍ ശ്രമി ക്കുകയായിരുന്നു.

എന്നാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെയാണ് ഇയാള്‍ പിടിയിലായത്. ഓട്ടോ ഡ്രൈവര്‍ അറിയിച്ചതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആംബുലന്‍സില്‍ പ്രവേശിപ്പിച്ച്‌ വീണ്ടും ക്വാറന്റീന്‍ കേന്ദ്രത്തിലെത്തിച്ചു. ഇയാള്‍ക്കെതിരെ ക്വാറന്റീന്‍ ലംഘനത്തിന് പുനലൂര്‍ പൊലീസ് കേസെടുത്തു.