ഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2889 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83,077 ആയി. ഇന്ന് പുതുതായി 65 പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 2623 ആയി ഉയര്‍ന്നു. ഇതുവരെ 52,607 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ ചികിത്സയിലുള്ളവര്‍ 27,847 പേരാണ്.

ലോക്​നായക്​ ജയപ്രകാശ്​ സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചിരുന്നു. അനസ്​തേഷ്യോളജിസ്​റ്റായ അസീം ഗുപ്​തയാണ് (56)​ ശനിയാഴ്​ച രാത്രി മരിച്ചത്​. സാകേതിലെ മാക്​സ്​ സ്​മാര്‍ട്ട്​ ആശുപത്രി ഐ.സി.യുവിലായിരുന്നു. അസീം ഗുപ്​തയുടെ ഭാര്യക്ക്​ രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കുമുമ്ബ്​ ഭേദമായിരുന്നു.

രാജ്യത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള മൂന്നാ​മത്തെ സംസ്​ഥാനം ഡല്‍ഹിയാണ്​. കോവിഡ്​ വ്യാപനം കൂടുന്നതി​ന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കണ്ടെയ്​​ന്‍മെന്റ്​ സോണുകളുടെ എണ്ണം ഉയര്‍ത്തി. 417 കണ്ടെയ്​ന്‍മെന്റ്​ സോണുകളാണ്​ സംസ്​ഥാനത്തുള്ളത്​. കണ്ടെയ്​ന്‍മെന്റ്​ സോണിലെ 2.45 ലക്ഷം പേരെ നിരീക്ഷണത്തിലാക്കി.