മും​ബൈ: കോ​വി​ഡ് മഹാമാരി തുടരുന്നതിനിടെ മൂ​ന്നു മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും സ​ലൂ​ണു​ക​ള്‍ തു​റ​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഞ്ജാ​പ​നം സ​ര്‍​ക്കാ​ര്‍ പുറത്തിറക്കി. സ​ലൂ​ണി​ലെ​ത്തു​ന്ന ആ​ളു​ക​ള്‍​ക്ക് ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ക​യും അ​വ​ര്‍​ക്ക് സാ​നി​റ്റൈ​സ​ര്‍ ന​ല്‍​കു​ക​യും ചെ​യ്യു​മെ​ന്ന് സ​ലൂ​ണ്‍ ഉടമകള്‍ പറയുന്നു.

സ​ലൂ​ണി​ലെ ജീ​വ​ന​ക്കാ​ര്‍ പി​പി​ഇ കി​റ്റ് ധ​രി​ക്കും. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കു മാ​ത്ര​മേ സ​ലൂ​ണി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കു. പ​ര​മാ​വ​ധി അ​ഞ്ച് ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മേ സ​ലൂ​ണി​ല്‍ ജോ​ലി ചെ​യ്യു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.