കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൈകാലുകളുടെ ചലന ശേഷി വീണ്ടെടുത്ത കുഞ്ഞ് അമ്മയെ നോക്കി ചിരിക്കുകയും ചെയ്തു.

കുട്ടിക്ക് ബാധിച്ച പനിയും ഭേദമായി. കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.