• അജു വാരിക്കാട്
ഹ്യൂസ്റ്റൺ: ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ നഗരത്തിലെ COVID-19ന്റെ ഭീഷണി നിലയെ ചുവപ്പു സോണിലേക്കുയർത്തി. നിലവിൽ ഹ്യുസ്റ്റൺ സാഹചര്യം വളരെ കഠിനമാണ്, ജനങ്ങൾ വീട്ടിൽ തന്നെ തുടരണം ജഡ്ജി ലിന ഹിഡാൽഗോ അറിയിച്ചു. കോവിഡ് സാഹചര്യം എങ്ങനെ എന്ന് പൊതുജനങ്ങൾക്ക് സ്വയം മനസ്സിലാക്കാം, എന്ന് സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത നാല് ലെവൽ, കളർ-കോഡെഡ് സംവിധാനം അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞാപ്പോഴാണ്  ഹിഡാൽഗോക്ക് ഈ പ്രഖ്യാപനം നടത്തേണ്ടി വന്നത്.
അതെ സമയം 51%ത്തിൽ അധികം വരുമാനം മദ്യ വില്പനയിൽ നിന്നു ലഭിക്കുന്ന എല്ലാ ബാറുകളൂം സമാന ബിസിനസുകളും അടച്ചിടണം എന്ന് ഗവർണർ ഗ്രെഗ് അബോട്ട് ഉത്തരവിട്ടു. ഡെലിവറിയും ടേക്ക് ഔട്ട് സർവീസും തുടരാം. ഗവർണർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വയറസ് വ്യാപനതോത് വർദ്ധിച്ചതിൽ നിന്ന് മനസിലാക്കുന്നത് ആളുകൾ ജാഗ്രത കാണിക്കുന്നില്ല, ബാറുകളിൽ ഒത്തുകൂടുന്നത് ഉൾപ്പെടെയുള്ള ചിലതരം പ്രവർത്തനങ്ങളാണ് കേസുകളുടെ വർദ്ധനവിന് കാരണം എന്ന് ഇപ്പോൾ വ്യക്തമാണ്.
ഹ്യൂസ്റ്റണിൽ മാത്രം,വ്യാഴാഴ്ച ആയിരത്തോളം പുതിയ കേസുകൾ രേഖപ്പെടുത്തി. മേയർ സിൽ‌വെസ്റ്റർ ടർണർ പറഞ്ഞു.
ടെക്സസിൽ വ്യാഴാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് 5,996 – ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവർ 4,739. തുടർച്ചയായ പതിനാലാം ദിവസമാണ് ഹോസ്പിറ്റലൈസേഷൻ നമ്പർ റെക്കോർഡ് സൃഷ്ടിച്ചത്.
ഏഴ് ദിവസത്തെ ശരാശരി പരിശോധിച്ചാൽ ആളുകൾ പോസിറ്റീവ് ആകുന്ന നിരക്ക് 11.76 ശതമാനമായി ഉയർന്നു മേയർ സിൽ‌വെസ്റ്റർ ടർണർ അറിയിച്ചു.
ഹ്യുസ്റ്റൺ പ്രദേശത്ത് മലയാളി സാനിധ്യം ഏറ്റവും കൂടുതൽ ഉള്ള മിസ്സോറി സിറ്റിയിൽ ഇന്ന് മുതൽ മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവു എന്ന് മേയർ യോലാണ്ട ഫോർഡ് ഉത്തരവിറക്കി.
ഹാരിസ് കൗണ്ടിയിൽ ഇന്നലെ 1238 പുതിയ പോസിറ്റീവ് കേസുകളും 8 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 28255ഉം മരിച്ചവരുടെ എണ്ണം 361ഉമായി ഉയർന്നു. . ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്നലെ 248 പുതിയ കേസുകളും ബ്രാസോറിയാ കൗണ്ടി 73 കേസുകളും  ആണ് 
റിപ്പോർട്ട് ചെയ്തത്.