• ഷാജി രാമപുരം

ഹ്യുസ്റ്റൺ: വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്ന പൊതുവേദിയായ ഇന്റർ നാഷണൽ പ്രയർലൈനിൽ ജൂൺ 30 ചൊവ്വാഴ്ച ന്യൂയോർക്ക് സമയം വൈകിട്ട് 9 മണിക്ക് മിഷനറിയും, കൺവെൻഷൻ പ്രഭാഷകനും, ഡാളസ് കരോൾട്ടൻ മാർത്തോമ്മ ഇടവക വികാരിയും ആയ റവ.പി.തോമസ് മാത്യു മുഖ്യ പ്രഭാഷണം നടത്തുന്നു.

മാർത്തോമ്മ സഭയുടെ അങ്കോല ആശ്രമത്തിന്റെ ആചാര്യയും, ദീർഘനാൾ കർണ്ണാടകയിലെ മിഷൻ പ്രദേശത്ത് മിഷനറിയും, മാർത്തോമ്മ സുവിശേഷക പ്രസംഗസംഘത്തിന്റെ മാനേജിംഗ് കമ്മറ്റി അംഗവും, മലബാർ പ്രദേശത്തെ പ്രമുഖ കൺവെൻഷൻ ആയ ചുങ്കത്തറ കൺവെൻഷന്റെ ജനറൽ കൺവീനറും, ചുങ്കത്തറ, മുംബൈയിലെ ഡോംബിവല്ലി തുടങ്ങിയ ഇടവകളിൽ വികാരിയായും പ്രവർത്തിച്ച റവ.പി.തോമസ് മാത്യു മാർത്തോമ്മ സഭയിലെ സീനിയർ മിഷനറി റവ.ഡോ.കെ.എം.ശാമുവേലിന്റെ മരുമകനും, തിരുവല്ല തലവടി സ്വദേശിയും ആണ്.

ടെക്‌സാസിലെ ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ പ്രയർ ലൈനിൽ (ഐ.പി.എൽ) വിവിധ ക്രിസ്തിയ സഭകളിലെ മേലധ്യക്ഷന്മാരും, വൈദീകരും, പ്രമുഖ കൺവെഷൻ പ്രഭാഷകരും ആണ് വചന സന്ദേശം നൽകുന്നത്. എല്ലാ ചൊവ്വാഴ്ചയും ന്യൂയോർക്ക് സമയം വൈകിട്ട് 9 മണിക്ക് നടത്തപ്പെടുന്ന ഈ പ്രാർത്ഥന കൂട്ടായ്‌മ അനേക രോഗികൾക്ക് ആശ്വാസവും സൗഖ്യവും ലഭിക്കുന്നു.

ജൂൺ 30 ചൊവ്വാഴ്ച നടത്തപ്പെടുന്ന ഐ.പി.എൽ കൂട്ടായ്മയിലേക്ക് എല്ലാ വിശ്വാസികളെയും സഭാ വ്യത്യാസമില്ലാതെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 1-712-770-4821 എന്ന നമ്പർ ഡയൽ ചെയ്തതിനുശേഷം 530464 എന്ന നമ്പർ പാസ്‌വേഡ് ആയി ഡയൽ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:

ടി.എ മാത്യു (ഹ്യുസ്റ്റൺ) 713 436 2207

സി.വി.സാമുവേൽ (ഡിട്രോയിറ്റ്‌) 586 216 0602