ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ കോ​​​വി​​​ഡ്-19 ബാ​​​ധിച്ച്‌ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ന്‍ മരിച്ചു . രാ​​​ജ് ടി​​​വി​​​യി​​​ലെ മു​​​തി​​​ര്‍​​​ന്ന കാ​​​മ​​​റാ​​​മാ​​​നാ​​​യി​​​രു​​​ന്ന വേ​​​ല്‍​​​മു​​​രു​​​ക​​​നാ​​​ണു മ​​​രി​​​ച്ച​​​ത് . ര​​​ണ്ടു ​ദി​​​വ​​​സം മു​​​ന്പാ​​​ണു ഇയാള്‍ക്ക് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഡോ.​​​സി. വി​​​ജ​​​യ​​​ഭാ​​​യ്ക​​​റും ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ഡി. ​​​ജ​​​യ​​​കു​​​മാ​​​റും അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്ന​​​ലെ 3,713 പേ​​​ര്‍​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 68 പേ​​​ര്‍ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​. മൊ​​​ത്തം മ​​​ര​​​ണ​​​സം​​​ഖ്യ 1,025 ആ​​​യി. ഇ​​​ന്ന​​​ലെ 2,737 പേ​​​ര്‍ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യക്തമാക്കുന്നു .