യുഎഇയില്‍ കോവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന അധികൃതര്‍ വ്യക്തമാക്കി. ആറ് മാസം തടവ് അടക്കമുള്ള ശിക്ഷയാണ് ലഭിക്കുക. കൂടാതെ, കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് കുറഞ്ഞത് 100,000 ദിര്‍ഹം പിഴയുമാണ് ശിക്ഷയെന്ന് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന്‍ ഫെഡറല്‍ എമര്‍ജന്‍സി ഡയറക്ടര്‍ സാലെം അല്‍ സഅബി പറഞ്ഞു.

അതേസമയം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്കേറി. പഴം-പച്ചക്കറി, മത്സ്യ, മാംസ വില്‍പന കേന്ദ്രങ്ങളിലും വന്‍ തിരക്കനുഭവപ്പെട്ടു. മാര്‍ക്കറ്റില്‍ കച്ചവടവും ഉഷാറായി.സമീപകാലത്തെ ഏറ്റവും വലിയ തിരക്കാണിതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഇതിനിടെ, തിരക്കു കൂടുകയും സാമൂഹിക അകലം പാലിക്കല്‍ ലംഘിക്കപ്പെടുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ എത്തി മുന്നറിയിപ്പും നല്‍കി.