അബുദാബിയില്‍ ഇന്ന് മുതല്‍ തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ങ്ങ​​ളി​​ല്‍ ഹെ​​വി വാ​​ഹ​​ന​​ങ്ങ​​ളും ട്ര​​ക്കു​​ക​​ളും പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ന് നി​​രോ​​ധ​​നം. രാ​​വി​​ലെ 6.30 മു​​ത​​ല്‍ ഒ​​മ്ബ​​ത്​ വ​​രെ​​യും​​മൂ​​ന്ന്​ മു​​ത​​ല്‍ വൈ​​കീ​​ട്ട്​ ആ​​റ്​ വ​​രെ​​യു​​മാ​​ണ് അ​​ബൂ​​ദ​​ബി​​യി​​ലെ​ നി​​രോ​​ധ​​ന​​മെ​​ന്ന് അ​​ബൂ​​ദ​​ബി പൊ​​ലീ​​സ് വാ​​ര്‍​​ത്താ​​ക്കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ചു.

അതേസമയം അ​​ബൂ​​ദ​​ബി എ​​മി​​റേ​​റ്റി​​ല്‍ ഭാ​​ഗി​​ക യാ​​ത്രാ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ തു​​ട​​രും. ദേ​​ശീ​​യ അ​​ണു​​ന​​ശീ​​ക​​ര​​ണ പ​​രി​​പാ​​ടി മൂ​​ന്നു മാ​​സം പൂ​​ര്‍​​ത്തി​​യാ​​യ​​തി​​നെ​​ത്തു​​ട​​ര്‍​​ന്ന് അ​​ബൂ​​ദ​​ബി എ​​മി​​റേ​​റ്റി​​നു​​ള്ളി​​ല്‍ താ​​മ​​സ​​ക്കാ​​ര്‍​​ക്ക് സ്വ​​ത​​ന്ത്ര​​മാ​​യി സ​​ഞ്ച​​രി​​ക്കാ​​ന്‍ അ​​നു​​വാ​​ദ​​മു​​ണ്ട്.