കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ പ്രധാന പ്രതി ഷെരീഫിന്‍റെ സുഹൃത്തായ യുവതിക്കും പങ്കുണ്ടെന്ന് പൊലീസ്. യുവതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. കേസില്‍ പിടിയിലായ മുഖ്യപ്രതി ഷെരീഫിന്‍റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ മറ്റ് വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം ബ്ലാക്ക്മെയില്‍ കേസിലെ മറ്റ് പ്രതികളെ ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. അഞ്ച് പ്രതികള്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിലെ പ്രതിയായ അബൂബക്കറിനെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.