തിരുവനന്തപുരം: വിദേശവനിതയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ., കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം വഴുതക്കാട്ടുള്ള ഫ്‌ളാറ്റിലാണ് ിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെതര്‍ലണ്ട് സ്വദേശിയായ വനിത മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് വഴുതക്കാട്ടെ ഫ്‌ലാറ്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെതര്‍ലണ്ട് സ്വദേശിനി സരോജിനി ജപ് കെന്‍ ആണ് വഴുതക്കാട്ടെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. ഇവര്‍ 12 വര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു