തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികള്‍ കൂടുന്നതിനാല്‍ രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കാന്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. രാത്രി 9 മുതല്‍ 10 വരെ തിരുവനന്തപുരം സിറ്റി പൊലീസ് നഗരത്തില്‍ പ്രത്യേക പരിശോധന നടത്തി. ഡിസിപി ദിവ്യ ഗോപിനാഥാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

തിരുവനന്തപുരംജില്ലയില്‍ കൊവിഡ് ബാധിച്ചു മരിച്ച നാലുപേര്‍ക്ക് ഉള്‍പ്പെടെ രോഗം ബാധിച്ചത് എങ്ങിനെയെന്നത് സ്ഥിരീകരിക്കാന്‍ ആയിരുന്നില്ല. തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറില്‍ നിന്നു നേരിട്ടു തന്നെ ആറോളം പേര്‍ക്ക് കൊവിഡ് രോഗം പകര്‍ന്നിട്ടുണ്ട്.