റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ്​ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ചാ​ര്‍​ട്ട്​ ചെ​യ്​​ത മ​റ്റൊ​രു വി​മാ​നം​കൂ​ടി കൊ​ച്ചി​യി​ലെ​ത്തി. ഇ​ന്‍​ഡി​ഗോ എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ 171 യാ​ത്ര​ക്കാ​രാ​ണ്‌ വെ​ള്ളി​യാ​ഴ്ച നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. റി​യാ​ദി​ല്‍​നി​ന്ന്​ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ്‌ വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​ത്. റി​യാ​ദി​ല്‍​നി​ന്നു​ള്ള കെ.​എം.​സി.​സി​യു​ടെ നാ​ലാ​മ​ത്തെ വി​മാ​ന​മാ​ണി​ത്. യാ​ത്ര​ക്കാ​രി​ല്‍ 23 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളും 29 പേ​ര്‍ രോ​ഗി​ക​ളും മൂ​ന്നു​പേ​ര്‍ കു​ട്ടി​ക​ളു​മാ​ണ്‌. രോ​ഗി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ വീ​ല്‍​ചെ​യ​റി​ലാ​ണ്‌ യാ​ത്ര ചെ​യ്ത​ത്.