ബില്‍വാര: രാജസ്​ഥാനിലെ ബില്‍വാര ജില്ലയില്‍ 50ല്‍ അധികം പേരെ പ​െങ്കടുപ്പിച്ച്‌​ വിവാഹം നടത്തിയതിന്​ 6,26,600 രൂപ പിഴയിട്ടു. വിവാഹത്തില്‍ പ​ങ്കെടു​ത്ത 15ല്‍ അധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്​തിരുന്നു. ജൂണ്‍ 13നായിരുന്നു വിവാഹം. മക​​െന്‍റ വിവാഹത്തിന്​ 50 ല്‍ അധികം പേരെ പ​െങ്കടുപ്പിച്ച പിതാവി​​െന്‍റ പേരിലാണ്​ പിഴ ചുമത്തിയത്​. കോവിഡ്​ ബാധയുടെ പ​ശ്ചാത്തലത്തില്‍ ആളുകള്‍ ഒത്തുക്കൂടുന്നതിനും കൂടുതല്‍ പേരെ പ​െങ്കടുപ്പിച്ച്‌​​ വിവാഹ, മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനും നിയന്ത്രണമുണ്ട്