മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,318 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 167 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 167 മരണങ്ങളില്‍ 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 48 മണിക്കൂറിനിടെയാണ്. 81 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 1,59,133 ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ ഇന്ന് മാത്രം പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 2948 പേര്‍ക്ക്. 66 പേരാണ് മരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികള്‍ 80188 ആയി. ഇതില്‍ 28329 സജീവ കേസുകളാണ്. 49301 പേര്‍ രോഗമുക്തി നേടി. 2558 പേരാണ് മരിച്ചത്.

തമിഴ്‌നാട്ടില്‍ 3,713 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 68 പേര്‍ മരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികള്‍ 78,335 ആയി. 1,025 പേരാണ് ഇതുവരെ മരിച്ചത്. 33,2113 പേരാണ് സംസ്ഥാനത്തെ സജീവ കേസുകള്‍.