ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ക്കാ​ന്‍ നാല് ദിവസം മാ​ത്രം ശേ​ഷി​ക്കെ ന​ഴ്‌​സ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ന്‍​ഡ് ചെ​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ന​ഴ്‌​സാ​ണ് മ​രി​ച്ച​ത്. ഗുരുതരാവസ്ഥയില്‍ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. മെഡിക്കല്‍ അവധിയിലായിരുന്ന ഇവര്‍ ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കുകയായിരുന്നു. ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നാകാം ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു.

ഇവര്‍ പ്രമേഹ രോഗിയായിരുന്നുവെന്നതും സ്ഥിതി മോശമാക്കി. തുടര്‍ന്ന് ഇവര്‍ രണ്ടുദിവസമായി വെന്റിലെറ്ററിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഹൈദരാബാദില്‍ ആദ്യമായാണ് കോവിഡ് ബാധിച്ച്‌ മുതിര്‍ന്ന നഴ്‌സ് മരിക്കുന്നത്.