നോണ്‍വെജ് കഴിക്കുന്നവര്‍ക്ക് എപ്പോഴും പ്രിയങ്കരമാണ് കോഴിയിറച്ചി. കോഴിയിറച്ചി നിരന്തരം കഴിക്കുന്നതിലൂടെ കൊളസ്‌ട്രോളും അമിത വണ്ണവുമുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ആളുകള്‍ നേരിടുന്നതായി നമുക്കറിയാം. പ്രത്യേകിച്ച്‌ ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നതു വഴി.

എന്നാല്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഹൃദയത്തിനും കിഡ്‌നിക്കുമെല്ലാം ആരോഗ്യം നല്‍കുകയും നിരവധി അസുഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതുമാണ് കരിങ്കോഴി. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കറുത്ത നിറമുള്ള ഇവയില്‍ കൊളസ്‌ട്രോള്‍ വളരെ കുറവായ കരിങ്കോഴിയുടെ ചില ഗുണങ്ങള്‍ നമുക്ക് മനസിലാക്കാം.

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കണ്ടു വരുന്ന ഒരു രോഗമാണ് ആസ്മ.കരിങ്കോഴിയുടെ ഇറച്ചിയും മുട്ടയും ആസ്മയെ പ്രതിരോധിക്കാന്‍ മികച്ച ഒന്നാണ്. മൈഗ്രെയ്ന്‍ പോലുള്ള അവസ്ഥയെ മറികടക്കാനും കരിങ്കോഴി ഇറച്ചി സഹായകമാണ്.

വയറിന്റെയും ദഹനേന്ദ്രിയത്തിന്റെയും ആരോഗ്യത്തിന് കരിങ്കോഴി ഉത്തമമാണ്. മൂത്രക്കല്ലുകള്‍ പോലുള്ള അസുഖങ്ങള്‍ മാറുന്നതിനും കിഡ്‌നിയെ സംരക്ഷിക്കുന്നതിനും കരിങ്കഴി സഹായിക്കുന്നു. ഇവയിലെ പോഷകങ്ങള്‍ കിഡ്‌നിയെ സംരക്ഷിക്കുന്നു.

കരിങ്കോഴി ഇറച്ചിയിലും മുട്ടയിലും കൊഴുപ്പ് ഏറെ കുറവാണ്. സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വലിയതോതില്‍ പരിഹാരം കാണുന്നതിന് ഈ ഇറച്ചി കഴിക്കുന്നത് നല്ലതാണ്. ഹോര്‍മോണ്‍ നിയന്ത്രണങ്ങളിലൂടെ സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അബോര്‍ഷന്‍ പ്രശ്‌നങ്ങള്‍ ഉള്ളവരും കരിങ്കോഴി ഇറച്ചി കഴിക്കുന്നത് നല്ലതാണ്. ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്.

അസ്ത്മയ്ക്കും അലര്‍ജിക്കും മാത്രമല്ല കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കരിങ്കോഴി ഉത്തമമാണ്. ആന്റിഓക്‌സിഡന്‌റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് കരിങ്കോഴിയില്‍. അതിനാല്‍ തന്നെ കാഴ്ച ശക്തി വര്‍ദ്ധിക്കുന്നതിന് സഹായിക്കുകയും വര്‍ണാന്ധത പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. കരിങ്കോഴിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനും ഫോസ്ഫറസുമെല്ലാം ശരീരത്തിന് നല്ല ഊര്‍ജം ലഭിക്കുന്നു. വൈറ്റമിന്‍ ഇ, സി, ബി12, ബി6, ബി2, ബി1 എന്നിവയും 18 അമിനോ ആസിഡുകളും കരിങ്കോഴി.