കൊച്ചി: കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് സംസ്ഥാനത്ത് കോവിഡിെന്റ മൂന്നാംഘട്ടം.13 ദിവസത്തിനിടെ164 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രം 24 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മലയാളികളും വരുേമ്ബാള്‍ ഇത് പ്രതീക്ഷിച്ചതാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗം ഭേദമാകുന്നവരെക്കാള് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതും തിരിച്ചടിയാകുന്നു.
മാര്‍ച്ച് 23നാണ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. 91പേരാണ് അന്ന് ചികിത്സയിലുണ്ടായിരുന്നത്. 74,398 പേര് നിരീക്ഷണത്തിലും. മേയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ച ആരും ഉണ്ടായിരുന്നില്ല. പ്രവാസികളുമായി മേയ് ഏഴിനാണ് വിദേശത്തുനിന്ന് വിമാനം വന്നുതുടങ്ങിയത്. എട്ടിന് ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അന്ന് ആകെ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 16 ആയിരുന്നു. 13ന് പുതിയ രോഗികളുടെ എണ്ണം പത്തായി. മേയ് 14ന് 26, 15ന് 16, 16ന് 11, 17ന് 14, 18ന് 29, 19ന് 12, 20ന് 24 പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ സംസ്ഥാനത്ത് 161 പേരാണ് ചികിത്സയിലുള്ളത്.
സമൂഹത്തില്‍ പൊതുവെയുണ്ടാകുന്ന ചെറിയ ജാഗ്രതക്കുറവ് വലിയ ആപത്ത് ക്ഷണിച്ചുവരുത്തും. ചൊവ്വാഴ്ചവരെയുള്ള കണക്ക് പ്രകാരം 72,000ത്തോളം പേര് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന ജാഗ്രത ഇപ്പോള്‍ ക്വാറന്റീന് കേന്ദ്രങ്ങളില്‍ ഉണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. ആള്‍ക്കാരുടെ എണ്ണം കൂടിയതിനാല്‍ എല്ലായിടങ്ങളിലും സര്‍ക്കാര്‍ സംവിധാനത്തിന് പെെട്ടന്ന് എത്താനാകാത്തതും പ്രതിസന്ധിയാണ്. വീടുകളില്‍ നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ രോഗം പുറത്തേക്ക് വേഗമെത്തും. അത് സമൂഹവ്യാപനത്തിനും വഴിവെക്കും.
ജനങ്ങളുടെ ദുരിതം കുറക്കാനാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. എന്നാല്‍, ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. രണ്ടുമാസം അടച്ചിട്ടതിെന്റ പ്രയോജനം ഇതോടെ നഷ്ടമാകുമോയെന്ന ആശങ്കയും ഇപ്പോഴുണ്ട്. ലോക് ഡൗണിന് മുേമ്ബ കേരളത്തില്‍ ബ്രേക് ദ ചെയിന്‍ കാമ്ബയിന് ആരംഭിച്ചിരുന്നു. കാര്യക്ഷമമായി മുന്നോട്ട് പോയെങ്കിലും ഇപ്പോള്‍ അത്തരമൊരു ജാഗ്രതയില്ല. ഹാന്‍ഡ് സാനിറ്റൈസറുടെ ഉപയോഗവും പരിമിതമാണ്.