ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​മാ​യി കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​ര്‍. മാ​ര്‍​ക്ക​റ്റു​ക​ളും ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളും ഒ​റ്റ​യ​ക്ക-​ഇ​ര​ട്ട​യ​ക്ക രീ​തി​യി​ല്‍ തു​റ​ക്കാം. ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ നി​ര​ത്തി​ലി​റ​ക്കാം. സ​ലൂ​ണു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യി​ല്ലെ​ന്നും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു.

അ​നു​വ​ദി​ച്ച​വ, അ​നു​വ​ദി​ക്കാ​ത്ത​വ:

• ര​ണ്ട് യാ​ത്ര​ക്കാ​രു​ള്ള ടാ​ക്സി​ക​ളും കാ​ബു​ക​ള്‍, നാ​ല് യാ​ത്ര​ക്കാ​രു​ള്ള മാ​ക്സി കാ​ബു​ക​ള്‍
• ഓ​രോ സ​വാ​രി​ക്ക് മു​ന്പും വാ​ഹ​നം അ​ണു​വി​മു​ക്ത​മാ​ക്ക​ണം, ഇ​ത് ഡ്രൈ​വ​ര്‍​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം
• ര​ണ്ട് യാ​ത്ര​ക്കാ​രു​മാ​യി കാ​റു​ക​ള്‍ ഓ​ടി​ക്കാം, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ മാ​ത്രം
• കാ​ര്‍ പൂ​ളിം​ഗും പ​ങ്കി​ട​ലും അ​നു​വ​ദി​ക്കി​ല്ല
• ബ​സു​ക​ള്‍ അ​നു​വ​ദി​ക്കും, 20 യാ​ത്ര​ക്കാ​ര്‍ മാ​ത്രം. • സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ള്‍ അ​നു​വ​ദി​ക്കും.
• ഒ​റ്റ-​ഇ​ര​ട്ട​യ​ക്ക അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​റ​ക്കും.
• ഒ​റ്റ​യ്ക്കു നി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ തു​റ​ക്കാം.
• റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ വീ​ണ്ടും തു​റ​ക്കാം, ഹോം ​ഡെ​ലി​വ​റി മാ​ത്രം.
• നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും, പു​റ​ത്തു​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ പാ​ടി​ല്ല.
• വി​വാ​ഹ​ങ്ങ​ള്‍​ക്ക് 50 പേ​ര്‍ മാ​ത്രം.
• ശ​വ​സം​സ്കാ​ര​ത്തി​ല്‍ 20 ആ​ളു​ക​ള്‍.
• ഹോ​ട്ട​ലു​ക​ള്‍, തി​യ​റ്റ​റു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍, നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ള്‍, വി​നോ​ദ പാ​ര്‍​ക്കു​ക​ള്‍, തി​യേ​റ്റ​റു​ക​ള്‍, ബാ​റു​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍, അ​സം​ബ്ലി ഹാ​ളു​ക​ള്‍ എ​ന്നി​വ അ​ട​ഞ്ഞു​കി​ട​ക്കും.
• സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, കാ​യി​ക, വി​നോ​ദ, വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക, മ​ത​പ​ര​മാ​യ ഒ​ത്തു​ചേ​ര​ലു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല.
• ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും.
• മ​ത​പ​ര​മാ​യ ഒ​ത്തു​ചേ​ര​ലു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല.
• ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, സ്പാ​ക​ള്‍, സ​ലൂ​ണു​ക​ള്‍ എ​ന്നി​വ അ​ട​ഞ്ഞു​കി​ട​ക്കും.
• വൈ​കു​ന്നേ​രം ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു വ​രെ ക​ര്‍​ഫ്യൂ. മ​റ്റ് സ​മ​യ​ങ്ങ​ളി​ല്‍ അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ മാ​ത്രം.
• 10 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും ഗ​ര്‍​ഭി​ണി​ക​ളും രോ​ഗി​ക​ളും പു​റ​ത്തി​റ​ങ്ങ​രു​ത്.
• സ്പോ​ര്‍​ട്സ് കോം​പ്ല​ക്സും സ്റ്റേ​ഡി​യ​ങ്ങ​ളും തു​റ​ക്കാം. ജ​ന​ക്കൂ​ട്ടം അ​നു​വ​ദി​ക്കി​ല്ല.
• ഓ​ട്ടോ​റി​ക്ഷ​ക​ള്‍, ഇ-​റി​ക്ഷ​ക​ള്‍, സൈ​ക്കി​ള്‍ റി​ക്ഷ​ക​ള്‍ എ​ന്നി​വ​യി​ല്‍ ഒ​രു യാ​ത്ര​ക്കാ​ര​ന്‍ മാ​ത്രം.