ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ കൊറോണ ബാ​ധി​ച്ചു ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​തു​പ്പ​ടി​ക്ക​ടു​ത്തു കാ​ക്ക​വ​യ​ല്‍ ഇ​ട​ശേ​രി​പ്പ​റ​മ്ബി​ല്‍ സ്റ്റാ​ന്‍​ലി സി​റി​യ​ക് (49)ആ​ണ് മ​രി​ച്ച​ത്.

കൊറോണ വൈറസ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: മി​നി. മ​ക്ക​ള്‍: ആ​ല്‍​ബി​ന്‍, അ​ഞ്ജ​ലി. ഇ​തോ​ടെ ബ്രി​ട്ട​നി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം പ​തി​നാ​ലാ​യി. പ​തി​നാ​റു വ​ര്‍​ഷ​മാ​യി ലീ​ഡ്സി​ന​ടു​ത്ത് പോ​ന്‍റി​ഫ്രാ​ക്ടി​ലെ നോ​ട്ടിം​ഗ്‌​ലി​യി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.