ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച്‌ ലോ​ക​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു. പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോ​ക​ത്ത് ആ​കെ കോ​വി​ഡ് മൂ​ലം 303,351 പേ​ര്‍ മ​രി​ച്ചു. ഇ​തി​ന​കം നാ​ല​ര​ല​ക്ഷം (4,525,103) പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ലോ​ക രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് അ​മേ​രി​ക്ക‍​യി​ലാ​ണ്. അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ 86,912 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം 1,715 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. 27,246 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച​ത്. യു​എ​സി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,457,593 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ങ്ങ​ള്‍, കേ​സു​ക​ള്‍, മ​ര​ണം എ​ന്നീ ക്ര​മ​ത്തി​ല്‍

അ​മേ​രി​ക്ക- 14. 57ല​ക്ഷം, 86,912
സ്‌​പെ​യി​ന്‍- 2.72ല​ക്ഷം, 27,321
റ​ഷ്യ- 2.52 ല​ക്ഷം, 2,305
യു​കെ- 2.33 ല​ക്ഷം, 33,614
ഇ​റ്റ​ലി- 2.23 ല​ക്ഷം, 31,368
ബ്ര​സീ​ല്‍- 1.96 ല​ക്ഷം, 13,551
ഫ്രാ​ന്‍​സ്- 1.78 ല​ക്ഷം, 27,074
ജ​ര്‍​മ​നി- 1.74ല​ക്ഷം, 7,868
തു​ര്‍​ക്കി- 1.43ല​ക്ഷം, 3,952
ഇ​റാ​ന്‍- 1.14ല​ക്ഷം, 6,854
ചൈ​ന- 82,933- 4,633
ഇ​ന്ത്യ- 81,997- 2,649