വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 298,843 ആയി. അതേസമയം, 4,454,727 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.

14 ലക്ഷത്തിലധികം പേര്‍ രോഗബാധിതരായ അമേരിക്കയാണ് രോഗവ്യാപനത്തില്‍ ഏറ്റവും മുന്നില്‍. മാസങ്ങള്‍ നീണ്ട ലോക്ഡൗണിനെ തുടര്‍ന്ന് പല രാജ്യങ്ങളും സാമ്ബത്തിക തകര്‍ച്ചയിലേക്കും അത് വഴി കലാപങ്ങളിലേക്കും നീങ്ങുകയാണ്. ജയിലുകളിലാരംഭിച്ച കലാപങ്ങള്‍ തെരുവുകളിലേക്കും പടരുകയാണെന്നാണ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, ആഗോളജനതയെ ഭീതിയിലാഴ്ത്തിയ കൊവിഡ് എച്ച്‌.ഐ.വിയെ പോലെയുള്ള മഹാമാരിയാണെന്നും, ഭൂമുഖത്ത് നിന്ന് ഇത് പൂര്‍ണമായും തുടച്ചുനീക്കാനാവില്ലെന്നും വ്യക്തമക്കി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്.