തിരുവനന്തപുര: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മ​ദ്യ​ശാ​ല​ക​ള്‍ ഒരുമിച്ച്‌ തു​റ​ക്കു​മെ​ന്ന് എ​ക്‌​സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അറിയിച്ചു. സംസ്ഥാനത്തെ മ​ദ്യ​ശാ​ല​ക​ള്‍ എ​ല്ലാം ഒ​ന്നി​ച്ചു തു​റ​ക്കാ​നാ​ണ് ത​യാ​റെ​ടു​ക്കു​ന്നത്. തു​റ​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കുമെന്നും മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

സംസ്ഥാനത്തിലെ ബാറുകളിലും മ​ദ്യം വി​ല്‍​ക്കു​മെ​ന്നും ഇ​തി​നു വേ​ണ്ടി പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ള്‍ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ബെവ്കോയിലെ വി​ല​യ്ക്കു ത​ന്നെ​യാ​ണ് ബാ​റി​ലും മ​ദ്യം വി​ല്‍​ക്കു​ക. എ​ന്നാ​ല്‍ ഇ​ത് താ​ത്ക്കാ​ലി​ക​മാ​ണെ​ന്നും മ​ന്ത്രി വ്യക്തമാക്കി.