കോവളം: കാറിന്റെ ഡിക്കി അടക്കാതെ തുറന്ന് വച്ചപ്പോള്‍ വീട്ടുകാര്‍ വിചാരിച്ചില്ല അതിത്ര പുലിവാലാകുമെന്ന് . ഒരു വയസുകാരി അമാന കളിക്കുന്നതിനിടെ നടന്നു കയറിയത് കാറിന്റെ ഡിക്കിക്കുള്ളിലേക്ക് . കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി.

 

എന്നാല്‍ ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം കുഞ്ഞ് ഡിക്കിക്കുള്ളില്‍ ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. കാറിന്റെ നാലു വാതിലും ചില്ലും ലോക്ക് ആയിരുന്നു . കാറിന്റെ നാലു വാതിലും ചില്ലും ലോക്ക് ആയിരുന്നു . കീയും കുഞ്ഞിന്റെ കയ്യിലായതിനാല്‍ വീട്ടുകാര്‍ക്ക് കുഞ്ഞിനെ കാറില്‍ നിന്നും രക്ഷിക്കാനായില്ല.

തുടര്‍ന്ന് അ​ഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതോടെയാണ് കുഞ്ഞിനെ പുറത്തെടുക്കാനായത് . അര മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് കുട്ടിയെ രക്ഷിച്ചത് .