ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്ര നടത്തുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

മാര്‍ഗ നിര്‍ദേശങ്ങള്‍

1. കണ്‍ഫേം ഈ ടിക്കറ്റുള്ള യാത്രക്കാരെ മാത്രമെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു.

2. കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാരെ എത്തിക്കാനും കൂട്ടാനും ആണെങ്കില്‍ മാത്രമേ സ്റ്റേഷനിലേക്ക്
വാഹനത്തിന് പ്രവേശനം അനുവദിക്കൂ

3. എല്ലാ യാത്രക്കാരെയും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. രോഗ
ലക്ഷണമില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

4. എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കും

5. എല്ലാ യാത്രക്കാരും മുഖാവരണം/ മാസ്‌കുകള്‍ ധരിക്കണം