മസ്‌കത്ത്:  ഒമാനില്‍ ഞായറാഴ്ച 93 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 വിദേശികള്‍ക്കും 33 സ്വദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 1,998 ആയി.

ഒമാനില്‍ ഇതുവരെ 333 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 10 പേരാണ് കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.