ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ 44 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബാ​ബു ജ​ഗ്ജീ​വ​ന്‍ റാം ​ആ​ശു​പ​ത്രി​യി​ലെ 44 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥീ​ക​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ട​ച്ച​താ​യി ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​നു ശേ​ഷം തു​റ​ക്കാ​നാ​ണു പ​ദ്ധ​തി.

ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, മ​റ്റ് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ത്ര​യ​ധി​കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രു ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ജ​ഹാം​ഗി​ര്‍​പൂ​രി​ലെ ഹോ​ട്ട്സ്പോ​ട്ടി​ലാ​ണ് ആ​ശു​പ​ത്രി. ചി​കി​ത്സ തേ​ടി ഇ​വി​ടെ നി​ര​വ​ധി കോ​വി​ഡ് രോ​ഗി​ക​ള്‍ എ​ത്തി​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നാ​വാം കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​ന്‍ ഇ​ട​യാ​യ​ത്.