ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുന്നത്.
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കുമെന്ന് അറിയിച്ചു. കേരളം, ആസാം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനത്തെക്കുറിച്ച് അറിയിക്കും.
കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ മേയ് 18 വരെ നീട്ടുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. തിങ്കളാഴ്ച പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനത്തെക്കുറിച്ച് അറിയിക്കുമെന്ന് അദേഹം പറഞ്ഞു. വേണ്ടിവന്നാല്‍ ലോക്ക്ഡൗണ്‍ 15 ദിവസം കൂടി നീട്ടിവയ്ക്കുമെന്നും രാജേഷ് തോപ്പെ വ്യക്തമാക്കി.