ന്യൂ​ഡ​ല്‍​ഹി: ഷോ​പ്പിം​ഗ് മാ​ളു​ക​ളും മാ​ര്‍​ക്ക​റ്റു​ക​ളും അ​ട​ഞ്ഞു കി​ട​ക്കു​മെ​ന്നും ഒ​റ്റ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ത്രം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്നും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചില ഇ​ള​വുകൾ പ്രഖ്യാപിച്ചതിന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ള്‍​ക്ക് ഇ​ള​വ് ന​ല്‍​കു​വാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ന​ട​പ്പാ​ക്കേ​ണ്ട​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. സാ​ഹ​ച​ര്യം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പുതി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​വാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഡ​ല്‍​ഹി​യി​ലെ മാ​ളു​ക​ളും മാ​ര്‍​ക്ക​റ്റും മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്‌​സു​ക​ളും തു​റ​ക്കി​ല്ല. ഒ​റ്റ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ത്രം തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കും. മേ​യ് 3 വ​രെ മ​റ്റൊ​രു ഇ​ള​വു​ക​ളും ന​ല്‍​കി​ല്ലെ​ന്നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഡ​ല്‍​ഹി​യി​ല്‍ 2,500 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 53 പേ​ര്‍ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.