മുംബൈ: മഹാരാഷ്ട്രയിലെ കൊറോണ വൈറസ് കേസുകളിൽ 80 ശതമാനം രോഗികളിലും പ്രകടമായ രോഗലക്ഷണങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രകടമായ രോഗ ലക്ഷണങ്ങളില്ലാത്തവരാണ് ഭൂരിപക്ഷവും. 20 ശതമാനം രോഗികളിൽ മാത്രമാണ് ചെറുതോ ഗുരുതരമായതോ ലക്ഷണങ്ങൾ കാണുന്നുള്ളെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
രോഗലക്ഷണങ്ങൾ മറച്ചുപിടിക്കുന്നവരും പരിശോധന നടത്താതിരിക്കുന്നവരും ദയവായി വേഗത്തിൽ പോയി പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത മൂന്ന് നാല് മാസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഡോക്ടർമാർ ക്ലനിക്കുകൾ തുറക്കണം. ഡയാലിസിസ് സെന്ററുകൾ പുനരാരംഭിക്കണമെന്നും ഉദ്ധവ് പറഞ്ഞു.
ഈ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം നമ്മുടേതാണ്. ഇതൊരു ക്ഷമയുടെ കളിയാണ്. നമ്മൾ വൈറസിനെ പൂർണമായും നശിപ്പിക്കണം- അദ്ദേഹം കൂട്ടിച്ചേർത്തു.