സംവിധായകന്‍ കമലിനെതിരെ പീഡന പരാതി ഉയര്‍ന്നത് സിനിമ മേഖലയില്‍ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഈ പാശ്ചാത്തലത്തില്‍ പ്രതികരണവും ആയി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഡിജിപി കൂടിയായ ടി പി സെന്‍കുമാര്‍. ഫേസ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തീവ്രത അളക്കാന്‍ കമ്മിറ്റി, ഒത്തുതീര്‍പ്പാക്കുന്ന പീഡനങ്ങള്‍, ഇവര്‍ ഇന്ത്യയില്‍ അല്ലേ.?
കമാലുദ്ധീന്‍ എന്ന “കമല്‍” നാമധാരി , എന്താണിവന്റെ ശരിയായ സ്വഭാവം? ലോകം ആദരിക്കുന്ന മോദിജിയെ വരെ ഇവന്‍ എന്താണ് വിളിച്ചത്?

എവിടെപ്പോയി ഇവിടുത്തെ വനിതാ കമ്മീഷന്‍? പോലീസ്? 376 C IPC കുറ്റകൃത്യം ഒത്തുതീര്‍പ്പാക്കാമോ?

ഒരു WCC ഉണ്ടായിരുന്നു.
ഇപ്പോള്‍ ആര്‍ക്കും ശബ്‌ദമില്ലേ?
സാംസ്കാരിക നായകര്‍?
ബുദ്ധി ജീവികള്‍? എല്ലാം കണ്ണും ചെവിയും അടച്ചു ഉറക്കം നടിക്കുന്നു. ഭാരത സംസ്കാരം പിന്തുടരുന്ന വിഭാഗത്തില്‍ ആരെങ്കിലും ആയിരുന്നേല്‍?

പൊലീസിന് പോലും വിശ്വാസമില്ലാത്ത കണ്ണൂര്‍ ജില്ലയിലെ POCSO കേസ്. അറസ്റ്റ് നടത്താന്‍ ആരൊക്കെ മുറവിളിയിട്ടു? അവരൊക്കെ എവിടെ?

ഇത് ഈ ജനത വെറുതെ വിടില്ല. പിന്തുടരും. പൊയ് മുഖങ്ങള്‍ പിച്ചിച്ചീന്തും..!!