നടന്‍ മണികണ്​ഠന്‍ ആചാരി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വെച്ച്‌​ വിവാഹിതനായി. കോവിഡ്​ പശ്ചാത്തലത്തില്‍ ലളിതമായാണ്​ ചടങ്ങുകള്‍ ഒരുക്കിയത്​. വിവാഹത്തിനുകരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നല്‍കുമെന്ന്​ മണികണ്​ഠന്‍ അറിയിച്ചിരുന്നു. മരട്​ സ്വദേശിനി അഞ്​ജലിയാണ്​ വധു. ആറുമാസം മുമ്ബ്​ വിവാഹനിശ്ചയം നടന്നിരുന്നു.

‘നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്ക്​ എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്‍െറ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്ബലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എന്‍െറ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്‍െറ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.’- തന്‍െറ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു.

രാജീവ്​ രവി സംവിധാനം ചെയ്​ത കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനായി വേഷമിട്ടാണ്​ മണികണ്​ഠന്‍ മലയാളികളുടെ മനം കവര്‍ന്നത്​. നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടതിന്​ പിന്നാലെ രജനികാന്തിന്‍െറ പേട്ടയിലൂടെ തമിഴിലും മണികണ്​ഠന്‍ അരങ്ങേറ്റം കുറിച്ചിരുന്നു.