റായ്പൂര്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സിംഗ് ഓഫീസര്‍ക്ക് കൊവിഡ്. ഈ മാസം 14 മുതല്‍ ഇദ്ദേഹം ക്വാറന്റീനിലായിരുന്നു. കൊവിഡ് വാര്‍ഡിലാണ് സേവനം നടത്തിയിരുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹി എയിംസിലെ മെയില്‍ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടക്കം 35 പേര്‍ നിരീക്ഷണത്തിലായി. ഗാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരെയും നഴ്സുമാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. നഴ്സുമായി സമ്ബര്‍ക്കത്തില്‍ പെട്ട രോഗികളുടെ സാമ്ബിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി .