ഹനോയ്: കനത്ത മഴ തുടരുന്ന വിയറ്റ്നാമിൽ മണ്ണിടിച്ചിലിൽ അഞ്ചു പേർ മരിച്ചു. സംഭവത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മണ്ണിടിച്ചിലിൽ പത്തിലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ നടന്നുവരികയാണ്.
നെൽ പാടവും മറ്റ് കൃഷി സ്ഥലങ്ങളും എല്ലാം ചേർത്ത് 7,000 ഏക്കറോളമാണ് മഴയിലും മണ്ണിടിച്ചിലിലും നശിച്ചത്.