മോ​സ്കോ: റ​ഷ്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് റി​ക്കാ​ർ​ഡ് കോ​വി​ഡ് കേ​സു​ക​ൾ. 5,966 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 74,588 ആ​യി.

ഇ​വി​ടെ 66 പേ​രാ​ണ് ശ​നി​യാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 681 ആ​യി ഉ​യ​ർ​ന്നു. 6,250 പേ​ർ​ക്ക് മാ​ത്ര​മാ​ണ് റ​ഷ്യ​യി​ൽ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 2,300 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.